04:19pm 10 November 2026
NEWS

പത്തനംതിട്ടയിലെ അനാഥാലയത്തിലെ അന്തേവാസി ​ഗർഭിണിയായ സംഭവം വിവാദമായതിന് പിന്നിൽ അനാഥാലയങ്ങൾ തമ്മിലുള്ള കിടമത്സരമോ?

18/07/2025  03:56 PM IST
nila
 പത്തനംതിട്ടയിലെ അനാഥാലയത്തിലെ അന്തേവാസി ​ഗർഭിണിയായ സംഭവം വിവാദമായതിന് പിന്നിൽ അനാഥാലയങ്ങൾ തമ്മിലുള്ള കിടമത്സരമോ?

പത്തനംതിട്ടയിലെ അനാഥാലയത്തിലെ അന്തേവാസി ​ഗർഭിണിയായ സംഭവത്തിൽ പോക്സേ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനാഥാലത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ കേസിൽ പ്രതി ചേർത്തിരുന്നു. അടൂർ പൊലീസ് കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴാണ് അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേർത്തത്. എന്നാൽ, പ്രതിയുടെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. 

ഈ മാസം 30 വരെ പ്രതിചേർക്കപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. അനാഥാലയം നടത്തിപ്പുകാരി, മകൻ, മകൾ, മകളുടെ ഭർത്താവ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ അടൂർ പൊലീസിനോട് കോടതി നിർദേശിച്ചു. 

അനാഥാലയത്തിൽ അന്തേവാസിയായിരുന്നപ്പോൾ പെൺകുട്ടി ഗർഭിണിയായെന്നും ഈ സമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്നുമാണ് കേസ്. ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു കേസ്. കേസിൽ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേർത്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img